Please Login or Register to get rid of this message.
Current time: 29-06-2016, 09:57 PM Hello There, Guest! (LoginRegister)

'
Post Reply 
 
Romantic malayalam dialoguesKreview Team4
  • 0 Votes - 0 Average
  • 1
  • 2
  • 3
  • 4
  • 5
Romantic malayalam dialogues
01-12-2012, 07:47 PM (This post was last modified: 08-12-2012 08:56 PM by Review@Abi.)
Post: #1
Romantic malayalam dialogues

Romantic Malayalam dialogues


   


Are in romantic mood to read and listen these romantic Malayalam dialogues??...See some of the latest and best romantic Malayalam dialogues.......Read and enjoy its beauty.....


   
സായന്തനത്തിന്റെ ജാലകവാതിലില്‍,

വാര്‍മഴവില്ലു നിറഞ്ഞനേരം....

ഓര്‍ മ്മയില്‍ തെളിയുന്നുപോയകാലം.....

ആമലര്‍ വാടിയും പൂത്തമരങ്ങളും,

ആമലര്‍ ചൂടിയ പാവമെന്‍ തോഴിയും ,

എനിക്കായ് മീട്ടിയതന്ത്രിതന്നീണവും,

മറക്കില്ല ഞാന്‍ സഖീ നേരിന്റെ നാള്‍ വരെ ....

പ്രിയസഖി എന്തിനോ പ്രണയിച്ചിരുന്നു നാം ,

ജീവിതയാത്രയില്‍ ഓര്‍ മ്മിക്കുവാന്‍ ..

എന്‍സഖി എപ്പൊഴൊ കലഹിച്ചിരുന്നു നാം ,

തീവ്രതയാര്‍ന്നൊരു നൊമ്പരമായ് ..

വിധിയുടെ കൈകളാല്‍ വേര്‍പിരിഞ്ഞെങ്കിലും ,

ആത്മാവില്‍ നിറയുന്നു ദീപ്തസ്നേഹം ......

നിറവാര്‍ന്ന മഞ്ഞിന്‍ കണങ്ങള്‍ പോലെ ,

ശരത് കാല മേഘവിശുദ്ധിപോലെ ......


----------------------------------------------------------------------

വിരഹം ....

എനിക്കും നിനക്കുമിടയില്‍

നിറഞ്ഞുറങ്ങുന്ന മൗനത്തിന്റെ ഇടങ്ങളാണ്

വിഷാദം ..

പുകഞ്ഞു വരുന്ന ട്രെയിനിനു

മുന്നിലേക്ക് എത്തിപ്പെടുവാനുള്ള ദൂരമാണ്

ഏകാന്തത ....

ഉറഞ്ഞോഴുകുന്ന രക്തത്തെ

കടലിലെക്കൊഴുക്കാനുള്ള ഇടവഴികളാണ്

മരണം ....

നിന്നില്‍ നിന്നും എനിക്ക് പിരിയാനാവില്ലെന്ന

അഹങ്കാരത്തിനുമേല്‍ വീഴുന്ന തിരശ്ശീലയാണ്----------------------------------------------------------------------ഒരുനാള്‍ ഞാന്‍ നിന്നെ സ്വന്തമാക്കും എനിക്കറിയാം അതിനായ് എന്‍ടെ ജീവന്‍ ഞാന്‍ ത്യജിക്കേണ്ടി വരും എന്ന് ...എന്തെന്നാല്‍ നിലാവുള രാത്രിയില്‍ തിളങി നില്‍ക്കുന്ന താരത്തെ പോലുള്ള നിന്നെ സ്വന്തമാക്കണമെങ്കില്‍ ഞാനും ഒരു താരമാകണ്ടെ......----------------------------------------------------------------------

എന്‍റെ അനുവാദം ഇല്ലാതെ ആര്‍ക്കും എന്നെ നോവിക്കാന്‍ ആകില്ല.... ഇനി എങ്കിലും നീ തിരിച്ചറിയുക നീ എന്‍റെ ആരും അല്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഒരിക്കലും വേദന അനുഭവിക്കുകയില്ലയിരുന്നു....
ആയിരം മലകള്‍ക്കും അപ്പുറം.,..
----------------------------------------------------------------------


ആരോ നിനക്കായി.... കാത്തിരിപ്പു....

ആരോരുമില്ലാത്ത ജീവിത യാത്രയില്‍ ...

എന്നും നിഴലായി ഞാനിതാ.... കൂടെ ..

മറക്കുവനുള്ള. ... നിന്‍റെ ശ്രമങ്ങളെ ...

തടുക്കുവാന്‍ ആകില്ലെനിക്ക് .....

എങ്കിലും സ്നേഹിതേ... മറക്കില്ലൊരിക്കലും

മരണമെന്‍ കൂട്ടില്‍ വരും വരെ ...
----------------------------------------------------------------------എന്‍റെ കാത്തിരിപ്പിന്‍റെ വിയര്‍പ്പായിരുന്നു,

നിന്‍റെ കണ്ണുകളില്‍ ഊറിയ

ഉപ്പുനീര്‍ തടാകങ്ങള്‍

എന്‍റെ പ്രാണന്‍റെ പിടാച്ചിലാണിന്നു,

നിന്നില്‍ നിന്നുയര്‍ന്നു താഴുന്ന

ചാന്‍ചലല്യത്തിന്റെ ഉടവാള്‍

എന്‍റെ വിരഹത്തിന്‍റെ

പര്‍വ്വതരോഹനമായിരുന്നു,

നിന്നില്‍ നിന്നിടവേള

കൈകൊണ്ട ആത്മഹര്‍ഷങ്ങള്‍

എന്‍റെ ചുണ്ടിലെ മായുന്ന

പുഞ്ചിരിയായി,

നിന്നില്‍ നിന്നുതിരാന്‍

മടിക്കുന്ന, പിണക്കം

ബാക്കി വെച്ച

വാടും ചുംബനപ്പൂക്കള്‍

എന്‍റെ നിരപരാധ രോദനഗീതമായി,

നിന്നില്‍ അണ്ണയ്ക്കുന്ന

പരുഷശബ്ദം

എന്‍റെ നിദ്രതന്‍ നാശമായി

നീ തേടും ഉത്തരമാം

പ്രഹേളികയും!

എന്‍റെ നീട്ടിയ കൈകളുടെ

മരവിപ്പായി

നിന്റെ ഉടലിന്‍

വഴുതിമാറലും

പിന്‍നടത്തവും!

എന്‍റെ പിന്‍വിളി

ശബ്ദമില്ലാത്ത നിലവിളിയായി,

നിന്‍റെ കണ്ണുകളില്‍ നിന്ന്

വാര്‍ന്നോലിച്ചുപോയത്

എന്‍റെ പ്രണയവും...!

----------------------------------------------------------------------പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നരോ വിളിച്ചു എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. അതിലും ആഴത്തിലുള്ള ഒരു നൊമ്പരം. എന്തെന്നറിയാത്ത, അകാരണമായ ഒരു നൊമ്പരം. എത്ര പേര് ഇതില്‍കൂടികടന്നുപോയിട്ടുണ്ട് എന്ന് അറിയില്ല..പക്ഷെ അങ്ങനെ ഒന്നുണ്ട്! ആരെ ഓര്‍ത്തോ എന്തിനെ ഓര്‍ത്തോ എന്ന് മനസ്സിലാവാന്‍ പോലും പറ്റാറില്ല.ആകെ അറിയുന്നത് നെഞ്ച് വല്ലാതെ പിടയുന്നുന്ടെന്നുമാത്രമാണ്. ഒന്നും പ്രത്യേകിച്ച്സംഭവിച്ചില്ല…വിഷമിക്കാന്‍! പക്ഷെ… എന്നിട്ടും.. ഹൃദയം കീറി മുറിക്കുന്ന പോലെ ഒരു തോന്നല്‍…

ബോധമനസ്സിന് ഒരു ചോദ്യചിഹ്നം ആണ് ഇതു… എന്തിനുവേണ്ടി വേദനിക്കുന്നുഞാന്‍

ഒരു പക്ഷെ അബോധമനസ്സിന്നുഅറിയുമായ്‌ഇരിക്കും ഉത്തരം! മനസ്സ്…പിടിതരാതെ കുതറി മാറുന്നു… ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നു പറയാറുള്ളത് എത്ര അര്‍ത്ഥവത്താണ് ഇപ്പൊ… 100പേരുടെ ഇടയില്‍ നില്‍ക്കുകയാണെങ്കില്‍ പോലും ഈ അവസ്ഥയില്‍ ഞാന്‍ തനിച്ചാനെന്നു ഒരു തിരിച്ചറിയല്‍… ആ തിരിച്ചറിയല്‍ ഈ നൊമ്പരത്തിന്റെ ആഴം വീണ്ടും കൂട്ടുന്നു!

ഒന്നും ചെയ്യാന്‍ തോന്നുന്നില്ല. ചിന്തകളെ കടിഞ്ഞാണിട്ടു വീണ്ടും സന്തോഷം തിരിച്ചു കൊണ്ടുവരാന്‍ തോന്നുന്നില്ല. അവിടെ തന്നെ മരവിച്ചുനില്‍ക്കുന്നു.ശരീരമോ മനസ്സോ അനുവദിക്കുന്നില്ല. ആ വേദനയില്‍ഒരുസുഖമുണ്ടോ? അതോആ മരവിപ്പ് എന്‍റെ മനസ്സിനെ മുഴുവനായുംകീഴ്പപെടുതിയോ

അറിയില്ല…പക്ഷെ അതെന്നെ ശ്വാസം മുട്ടിക്കുന്നു എന്ന് മാത്രം ഞാന്‍ അറിയുന്നു!

----------------------------------------------------------------------


നമ്മുടെ ഹൃദയങ്ങള്‍ തമ്മിലുള്ള

വിടവുകള്‍ക്കിടയിലൂടെ

' ഞാന്‍ 'എന്ന വാക്കിന്റെ

വേരുകള്‍

ശക്തി പ്രാപിക്കുന്നു .

മരണത്തിലേക്കൊഴുകുന്ന

നദിയുടേതെന്ന പോലെ

വാക്കുകളില്‍

സ്നേഹത്തിന്റെ ഒഴുക്ക്

വറ്റി വരുന്നു .

ഉടഞ്ഞ പളുങ്കു പാത്രത്തിന്റെ

കൂര്‍ത്തമുനകള്‍

വീണ്ടും വീണ്ടും

കുത്തിനോവിക്കുന്നു .


----------------------------------------------------------------------

ഇരുളും വെളിച്ചവും

ഇടകലരുന്ന,

പ്രണയത്തിന്‍റെ ഈ

ഇരുണ്ട ഇടനാഴിയില്‍

പിന്നെയും, ഞാന്‍

തനിച്ചാകുന്നു.

പ്രണയം വിതച്ചവന്റെ

കൈക്കുമ്പിളില്‍

ബാക്കിയാകുന്നത്,

ശാപങ്ങളുടെ

മുറിപ്പാടുകള്‍

മാത്രം!

നഷ്ടസ്വപ്നങ്ങളുടെ,

നിഴലുകളുടെ

അടരുകളില്‍

കറുപ്പിന്‍റെ

കോലമായ് അലിയുന്ന

ഞാനെന്ന

പ്രണയ ജഡം!

----------------------------------------------------------------------നമ്മള്‍ ജീവനെ പോലെ സ്നേഹിക്കുന്നവരുടെ കൂടെ ഒരു നിമിഷമെങ്കിലും ഒരുമിച്ചു ജീവിക്കുകയെന്നത് നമ്മുടെ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളില്‍ ഒന്നാണ് .ആണിനെ സ്നേഹിക്കാന് പെണ്ണും,

പെണ്ണിനെ സ്നേഹിക്കാന് ആണും....

പക്ഷെ ഈശ്വരാനുഗ്രഹവും , അല്പ്പം ഭാഗ്യവും കൂടി വേണം...

ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ .


----------------------------------------------------------------------
:::::Most attractive romantic clip:::::


youtube.com/watch?v=ardJnYQV1Ao
Find all posts by this user
Quote this message in a reply
Post Reply 

Marked Categories : malayam romantic dialoges, romantic malayalam dialogues, malayalam romantic photo dialogue, yhsm inucbr 001, yhs default, malayalam romantic dialogue, romantic dialogs malayalam, malayalam romantic dialogues, malayalam dailog photos,

[-]
Quick Reply
Message
Type your reply to this message here.


Image Verification
Please enter the text within the image on the left in to the text box below. This process is used to prevent automated posts.

Possibly Related Threads...
Thread: Author Replies Views: Last Post
  francis itty cora malayalam novel free download Guest 6 4,634 17-04-2016 07:12 AM
Last Post: Guest
  Prathiba Malayalam actress Wikipedia Guest 0 271 13-03-2016 05:52 PM
Last Post: Guest
  malayalam old actress prameela details Guest 1 1,427 19-12-2015 05:34 PM
Last Post: Guest
  malayalam movie name ends with kathumbol Guest 0 343 14-12-2015 08:46 PM
Last Post: Guest
  Please post malayalam book Neermathalam poothakalam pdf Guest 0 554 18-03-2015 09:42 AM
Last Post: Guest
Heart romantic novels Guest 0 590 11-02-2015 03:21 PM
Last Post: Guest
Heart romantic novels Guest 0 445 11-02-2015 03:21 PM
Last Post: Guest
  malayalam literature -10th icse Guest 0 782 26-11-2014 09:01 AM
Last Post: Guest
  where is malayalam actress devi in movie named ina ? Guest 0 2,708 15-05-2014 12:05 AM
Last Post: Guest
Wink biography of malayalam serial actress sonu s k Guest 0 1,646 28-12-2013 11:38 PM
Last Post: GuestShare |

Romantic malayalam dialogues